1
റോ റോ തകർത്ത ജെട്ടി

ഫോർട്ടുകൊച്ചി: നിയന്ത്രണം വിട്ട റോ- റോ ഇടിച്ച് ഫോർട്ടുകൊച്ചി ടൂറിസം ജെട്ടി പാലത്തിന് ഭാഗിക തകരാർ സംഭവി​ച്ചു.. ഇന്നലെ രാവിലെ പതിനൊന്നിനാണ് അപകടം. ഏതാനും ആഴ്ചകൾക്ക് മുമ്പ് മത്സ്യ ബന്ധന ബോട്ടിടിച്ച് തകർന്ന ജെട്ടി നന്നാക്കുന്നതിനിടെയാണ് റോ റോ ഇടിച്ചു തകർത്തത്.

റോ- റോ നിയന്ത്രണം വിട്ടതറിഞ്ഞ യാത്രക്കാർ പരിഭ്രാന്തരായി​. പിന്നിട് സ്വയം രക്ഷകരായി മാറിയതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.ഞായറാഴ് ചയായതിനാൽ റോ റോ യിൽ ഏറെ യാത്രക്കാരും വാഹനങ്ങളുമുണ്ടായിരുന്നു. വൈപ്പിനിൽ നിന്നു ഫോർട്ടു കൊച്ചിക്ക് പുറപ്പെട്ട റോ റോ യാണ് ശക്തമായ അടിയൊഴുക്കുമൂലം നിയന്ത്രണം വിട്ട് ടൂറിസം ജെട്ടി കോൺക്രീറ്റ് പാലത്തിലിടിച്ചത്. ഫോർട്ടുകൊച്ചി ടുറിസം കൺസർവേഷൻ സൊസെറ്റിയുടെതാണ് ബോട്ടുജെട്ടി.ഒട്ടേറെ ടൂറിസ്റ്റ് ബോട്ടുകളെത്തുന്നതിനാൽ അറ്റകുറ്റപ്പണികൾക്കിടയിലും ജെട്ടി തുറന്നു പ്രവർത്തിക്കുയായിരുന്നു. റോ- റോ നിയന്ത്രണം ടൂറിസം ജെട്ടി തകർത്ത സംഭവത്തിൽ കൊച്ചി നഗരസഭാധികൃതർക്ക് പരാതി നൽകുമെന്ന് സൊസെറ്റി സെക്രട്ടറി ബോണി തോമസ് പറഞ്ഞു. ലക്ഷങ്ങളാണ് അപകടത്തി​ൽ നഷ്ടമുണ്ടായതെന്ന് സെക്രട്ടറി പറഞ്ഞു.