manjum
മഞ്ഞുമ്മൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഉത്സവകൂപ്പൺ വിതരണം ഉദ്ഘാടനം ചെയ്ത ഫാക്ടിലെ സി.ഐ.എസ്.എഫ് സീനിയർ കമാൻഡൻൻഡ് അപരാജിത മോഹപത്രക്ക് ഭാരവാഹികൾ ക്ഷേത്രമാതൃക സമ്മാനിക്കുന്നു

ഏലൂർ: മഞ്ഞുമ്മൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ മാർച്ച് 28 നാരംഭിക്കുന്ന ഉത്സവത്തിന്റ കൂപ്പൺ വിതരണം ഫാക്ട് സി.ഐ.എസ്.എഫ് സീനിയർ കമാൻഡൻഡ് അപരാജിത മോഹപത്ര ഉദ്ഘാടനം ചെയ്തു.

ക്ഷേത്രം മാനേജിംഗ് ട്രസ്റ്റി ഡോ. നെടുമ്പിള്ളി വിജയൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. നാതോളിൽ അംബുജാക്ഷിയമ്മ ആദ്യ കൂപ്പൺ ഏറ്റുവാങ്ങി. ക്ഷേത്രം അധികാരി നാരായണപിള്ള, ഉത്സവാഘോഷ കമ്മിറ്റി ഭാരവാഹികളായ കൃഷ്ണകുമാർ, ഹരികുമാർ പി.എം, ഉണ്ണിക്കൃഷ്ണൻ കെ.ജി. രവീന്ദ്രനാഥൻ ടി, സുധീർകുമാർ ടി.എൻ തുടങ്ങിയവർ പങ്കെടുത്തു.