ആലുവ: സംസ്ഥാനതല നീന്തൽ മത്സരത്തിൽ പങ്കെടുത്ത ആലുവ തായിക്കാട്ടുകര എസ്.പി.ഡബ്ളിയു ഹൈസ്‌കൂൾ വിദ്യാർത്ഥിനി പി.എ. അനാമികയെ പി.ടി.എ അനുമോദിച്ചു. സിനിമ താരം ടിനി ടോം ഉപഹാരം സമ്മാനിച്ചു. ദേശം ജീലാനി ട്രസ്റ്റിന്റെ നേതൃത്വത്തിൽ നവീകരിച്ച സ്‌കൂൾ ഫർണിച്ചറുകൾ സമർപ്പിക്കുന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സി.എ. നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ഒ.ബി. ലീന, ജെസി ജോർജ് എന്നിവർ സംസാരിച്ചു.