അങ്കമാലി: ശതാബ്ദി പിന്നിട്ട നായത്തോട് മഹാകവി ജി. മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ പൂർവവിദ്യാർത്ഥി മഹാസംഗമം' ഹൃദയത്തിൽ എം.ജി. എം' ലോഗോ പ്രകാശനം ചലച്ചിത്ര നടൻ മിഥുൻ എം. ദാസ് നിർവഹിച്ചു. സംഘാടക സമിതി ചെയർമാൻ ഷാജി യോഹന്നാൻ അദ്ധ്യക്ഷത വഹിച്ചു. സംഘാടക സമിതി സെക്രട്ടറി രഥീഷ് കുമാർ കെ. മാണിക്യമംഗലം, നഗരസഭാ പ്രതിപക്ഷ നേതാവ് ടി.വൈ. ഏല്യാസ്, ചിത്രകാരൻ കെ.ആർ. സുബ്രൻ, സി.കെ. ദാസൻ, ചന്ദ്രശേഖരൻ നായർ, ഉണ്ണി പിരാരൂർ, ഷീജ ജോസ് എന്നിവർ സംസാരിച്ചു. പൂർവവിദ്യാർത്ഥി സംഗമം 26ന് നടക്കും.