തൃപ്പൂണിത്തുറ: എരൂർ ശ്രീനഗർ റസിഡന്റ്സ് അസോസിയേഷൻ ക്രിസ്മസ്- പുതുവത്സര പരിപാടികൾ കെ. ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ടി. ശശിധരൻനായർ അദ്ധ്യക്ഷനായി. സെക്രട്ടറി കെ.അനിൽ കുമാർ സ്വാഗതവും വൈസ് പ്രസിഡൻ്റ് വി.കെ.രാജീവൻ നന്ദിയും രേഖപ്പെടുത്തി. കൗൺസിലർമാരായ സുപ്രഭ പീതാംബരൻ, രതിരാജു എന്നിവർ സംസാരിച്ചു. തുടർന്ന് അസോസിയേഷൻ കുടുംബാംഗങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.