 
കൊച്ചി: കേരള പ്രദേശ് ഗാന്ധിദർശൻ വേദി സംസ്ഥാന കമ്മിറ്റിയുടെ 2024 വർഷത്തെ ഡയറിയുടെ പ്രകാശനം സംസ്ഥാന ചെയർമാൻ ഡോ. എം.സി. ദിലീപ് കുമാർ പ്രതിപക്ഷ നേതാവ് വി.ഡി സതീശന് നൽകി നിർവ്വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. അജിതൻ മേനോത്ത്, സെക്രട്ടറി എം.പി. ജോർജ്, ഡയറി കമ്മിറ്റി കൺവീനർ പ്രൊഫ. വി.എ വർഗീസ്, എറണാകുളം ജില്ലാ ചെയർമാൻ എം.എം ഷാജഹാൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.