മൂവാറ്റുപുഴ: ഐഡിയൽ അസോസിയേഷൻ ഫോർ മൈനോറിറ്റി എഡ്യൂക്കേഷൻ (ഐ.എ.എം.ഇ) എറണാകുളം സെൻട്രൽ സോണിന്റെ കിഡ്സ് ഫെസ്റ്റിൽ പെരുമറ്റം വി.എം. പബ്ലിക് സ്‌കൂൾ ജേതാക്കാളായി .കൂവള്ളുർ ഇർഷാദിയ പബ്ലിക് സ്‌കൂൾ, പാനിപ്ര ബ്ലോസം ഇന്റർനാഷണൽ സ്‌കൂൾ എന്നിവ രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി. വി.എം സ്‌കൂൾ ചെയർമാൻ കെ.എം. അഷ്റഫ് ഉദ്ഘാടനം നിർവഹിച്ചു. ഐ.എ.എം.ഇ രക്ഷാധികാരി അബ്ദുൾ കരീം സഖാഫി ഇടുക്കി അദ്ധ്യക്ഷത വഹിച്ചു. സമാപന സമ്മേളനത്തിൽ പ്രിൻസിപ്പൽ ഡോ. കെ.എം. അബ്ദുൽ റഷീദ്, ഐ.എ.എം.ഇ ജനറൽ സെക്രട്ടറി ജുനൈദ് സഖാഫി, വി.എം സ്കൂൾ മാനേജർ അൻസാർ മുണ്ടപ്പള്ളി, പ്രോഗ്രാം കമ്മിറ്റി കൺവീനർ നൗഷാദ് കാസിം, ഐ.എ.എം.ഇ സ്കൂൾ പ്രിൻസിപ്പൽമാർ തുടങ്ങിയവർ സംസാരിച്ചു.