ആലുവ: വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് നവീകരിച്ച എടത്തല പഞ്ചായത്ത് 19ാം വാർഡ് നൊച്ചിമ മാരിയിൽ സ്മാർട്ട് അങ്കണവാടിയും വർണം നഗർ മാരിയിൽതോടും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അൻവർ അലി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പ്രീജ കുഞ്ഞുമോൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം സുധീർ മിന്ത്രയ്ക്കൽ, റുക്കിയ റഷീദ്, സരിത സുനിൽ, എൻ.എ. ഫാരിഷ എന്നിവർ സംസാരിച്ചു.