കൊച്ചി: അഞ്ചാമത് സംസ്ഥാന മാസ്‌റ്റേഴ്‌സ് ഗെയിംസ് 11 മുതൽ 14 വരെ എറണാകുളത്ത് 16 വേദികളിലായി നടക്കും. 22 ഇനങ്ങളിലായി മൂവായിരത്തോളം കായികതാരങ്ങൾ മാറ്റുരയ്ക്കും. 35 വയസ് മുതൽ 100 വയസ് വരെയുള്ളവർ മേളയിൽ പങ്കെടുക്കും. മഹാരാജാസ് ഗ്രൗണ്ടിൽ 12 ന് നടക്കുന്ന ചടങ്ങിൽ ഹൈബി ഈഡൻ എം.പി സംസ്ഥാന മാസ്‌റ്റേഴ്‌സ് ഗെയിംസ് ഉദ്ഘാടനം ചെയ്യും. വിജയികളാകുന്നവർക്ക് ഫെബ്രുവരിയിൽ ഗോവയിൽ നടക്കുന്ന ദേശീയ മാസ്‌റ്റേഴ്‌സ് ഗെയിംസിൽ പങ്കെടുക്കാം. ദേശീയ ഗെയിംസിൽ വിജയിക്കുന്നവർ 2025 ൽ തായ്‌പേയിൽ നടക്കുന്ന ലോക മാസ്‌റ്റേഴ്‌സ് ഗെയിംസിന് യോഗ്യത നേടും. മുൻ ഒളിമ്പ്യന്മാർ, അർജുന അവാർഡ് ജേതാക്കൾ, മാസ്റ്റേഴ്‌സ് ഗെയിംസ് അസോസിയേഷൻ കേരളയാണ് സംഘാടകർ.