ആലുവ: ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജിലെ ഇംഗ്ലീഷ് വിഭാഗം 'റീവിസിറ്റിംഗ് ദി മഹാഭാരത' എന്ന വിഷയത്തിൽ സംഘടിപ്പിച്ച സിമ്പോസിയം ആലുവ സെന്റ് സേവ്യേഴ്‌സ് കോളേജ് ഫോർ വിമൻ പ്രിൻസിപ്പൽ പ്രൊഫ. ഡോ. മിലോൺ ഫ്രാൻസ് ഉദ്ഘാടനം ചെയ്തു. യു.സി കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ.എം.ഐ. പുന്നൂസ് അദ്ധ്യക്ഷത വഹിച്ചു.

സാംസ്‌കാരിക നിരൂപകൻ ഡോ. എതിരൻ കതിരവൻ മുഖ്യപ്രഭാഷണം നടത്തി. ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല സാൻസ്‌ക്രിറ്റ് സാഹിത്യ വകുപ്പ് മേധാവി ഡോ. കെ.ആർ. അംബിക, ചലച്ചിത്ര നിരൂപകൻ ഡോ. ബ്ലായിസ് ജോണി എന്നിവർ സംസാരിച്ചു.