ആലുവ: ആലുവ സെന്റ് സേവ്യേഴ്‌സ് വനിതാ കോളേജ് വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മെഗാ എക്‌സിബിഷൻ 'ഗ്യാനോത്സവ് 2024' നാളെ മുതൽ 12 വരെ നടക്കും. താരദമ്പതികളായ ജീവയും അപർണയും ചേർന്ന് ഉദ്ഘാടനം ചെയ്യും.
വിജ്ഞാനവും വിനോദവും സർഗാത്മകതയും ഒത്തൊരുമിക്കുന്ന പ്രദർശനം ആവേശകരമായ കാഴ്ചകളൊരുക്കും. ഡ്രംസ് സർക്കിൾ, ഫിക്ഷണൽ പ്രൈറ്റ്‌സ്, വിച്ചസ് കോർണർ, സ്‌കെയറി മെയ്‌സസ്, യമ്മി യാർഡ് മാർക്കറ്റ്, ലൈവ് ട്രേഡ് ഡെമോൺസ്‌ട്രേഷൻസ്, സോപ്പ് മേക്കിംഗ്, പ്ലാനറ്റേറിയം ഷോസ്, കോമേഴ്‌സ് സ്ട്രീറ്റ്, നാലായിരം ഉറുമ്പുകളുടെ പ്രദർശനം, ഐ.എസ്.ആർ.ഒ പവലിയൻ തുടങ്ങിയവ പ്രദർശനത്തിന്റെ ആകർഷണങ്ങളായിരിക്കും. ദിവസവും രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെ നടക്കുന്ന പ്രദർശനത്തിൽ പൊതുജനങ്ങൾക്കും പ്രവേശനമുണ്ട്.