മൂവാറ്റുപുഴ: പേഴക്കാപ്പിള്ളി പുള്ളിച്ചാലിൽ പി.കെ. ബാവ ഹാജിയുടെ വേർപാടിൽ അനുശോചനം അറിയിച്ച് മന്ത്രിമാർ. ഐ.എ.എസ് ഉദ്യോഗസ്ഥരായ പി.ബി. സലിം, പി.ബി.നൂഹ് എന്നിവരുടെ പിതാവാണ് പി.കെ. ബാവ ഹാജി. പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് എന്നിവരാണ് ഹാജിയുടെ വീട്ടിലെത്തി അനുശോചനം അറിയിച്ചത്. ഡി.വൈ.എഫ്.ഐ മുൻ കേന്ദ്രം കമ്മിറ്റി അംഗം എസ്.കെ. സജീഷ് , സി.പി.എം ഏരിയാ സെക്രട്ടറി കെ.പി. രാമചന്ദ്രൻ, ഏരിയാ കമ്മിറ്റി അംഗം സജി ജോർജ്, പായിപ്ര ലോക്കൽ കമ്മിറ്റി അംഗം കെ.എസ്. റഷീദ് എന്നിവർ മന്ത്രിമാരോടൊപ്പം ഉണ്ടായിരുന്നു.