woman
ആശാവർക്കർമാർ റോഡിലിറങ്ങി ഭിക്ഷയാചിച്ച് പ്രതിഷേധിക്കുന്നു

മൂവാറ്റുപുഴ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആശാവർക്കർമാർ ഭിക്ഷയാചിച്ച് റോഡിലിറങ്ങിയത് വേറിട്ട പ്രതിഷേധമായി.

ഓണറേറിയവും ഇൻസെന്റീവും അനുവദിച്ചുനൽകുക, എല്ലാമാസവും കൃത്യമായൊരു തീയതിയിൽ ഓണറേറിയവും ഇൻസെന്റീവും നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുക, തൊഴിൽ അനുസരിച്ചുള്ള വേതനം തരുന്നതിന് നടപടി ഉണ്ടാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മൂവാറ്റുപുഴ നിയോജകമണ്ഡലത്തിലെ ആശാവർക്കർമാർ ജനറൽ ആശുപത്രിക്ക് മുന്നിൽ ശ്രദ്ധക്ഷണിക്കൽ സമരം നടത്തിയത്.

മാത്യു കുഴൽനാടൻ എം.എൽ.എ ആശാവർക്കർമാർക്ക് പിന്തുണയുമായി എത്തി.