v-d-satheeshan
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടേഴ്സ് ആൻഡ് ഓഡിറ്റേഴ്സ് അസോസിയേഷൻ വജ്ജ്രജൂബിലി സമ്മേളനം പ്രതിപക്ഷനേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്നു

പറവൂർ: ബലപ്രയോഗത്തിലൂടെയും സഹകരണവകുപ്പിനെ സ്വാധിനിച്ചും യു.ഡി.എഫ് സംഘങ്ങളെ ഇടതുപക്ഷവും സർക്കാരും പിടിച്ചെടുക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. കേരളാ സ്റ്റേറ്റ് കോ- ഓപ്പറേറ്റീവ് ഇൻസ്പെക്ടെഴ്സ് ആൻഡ് ഓഡിറ്റേഴ്സ് അസോസിയേഷൻ വജ്രജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ലാഭത്തിൽ പ്രവർത്തിക്കുന്ന ജില്ലാ സഹകരണബാങ്കുകളെ നഷ്ടത്തിൽ പ്രവർത്തിക്കുന്ന സംസ്ഥാന സഹകരണബാങ്കിൽ ലയിപ്പിച്ച് ജില്ലാ ബാങ്കുകളെ ഇല്ലാതാക്കിയതാണ് സഹകരണ മേഖല നേരിടുന്ന പ്രശ്നങ്ങൾക്ക് കാരണം. ഇതിലൂടെ പ്രശ്നങ്ങൾ നേരിടുന്ന പ്രാഥമികബാങ്കുകളെ സഹായിക്കാൻ കേരളാ ബാങ്കിന് കഴിയാതെയായതായും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് പി.കെ. ജയകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.

അറുപതാം വാർഷികത്തോടനുബന്ധിച്ചുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ബെന്നി ബഹനാൻ എം.പി നിർവഹിച്ചു. നടൻ സലിംകുമാർ വിശിഷ്ടാതിഥിയായി. കെ.പി. ധനപാലൻ, മനോജ് മുത്തേടൻ, എം.ടി. ജയൻ, കെ.സി. സുബ്രഹ്മണ്യൻ,കെ.വി. ജയേഷ്, സി.പി. പ്രിയേഷ് തുടങ്ങിയവർ സംസാരിച്ചു.