ramachandrn
നൂറനാട് രാമചന്ദ്രൻ (പ്രസിഡന്റ്)

കൊച്ചി: ഡോക്യുമെന്ററി, ഹ്രസ്വചിത്ര സംവിധായകരും അനുബന്ധ കലാസാങ്കേതിക പ്രവർത്തകരും ചേർന്ന് രൂപീകരിച്ച ഡോക്യുമെന്ററി ഷോർട്ട് ഫിലിം മേക്കേഴ്‌സ് ആൻഡ് ടെക്‌നീഷ്യൻസ് അസോസിയേഷൻ (ഡോക്യുഷോട്ട്) നിലവിൽവന്നു. രൂപീകരണയോഗം സി.ഐ.ടി.യു ദേശീയ ജനറൽ സെക്രട്ടറി കെ.ചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്തു.

സംവിധായകൻ കെ.ആർ. സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികൾ: നൂറനാട് രാമചന്ദ്രൻ (പ്രസിഡന്റ്), കെ.ആർ. സുഭാഷ്, പ്രദീപ് നായർ (വൈസ് പ്രസിഡന്റുമാർ), വിജു വർമ്മ (ജനറൽ സെക്രട്ടറി), ശശികുമാർ, ഫാറൂഖ് അബ്ദുൽ റഹ്മാൻ (സെക്രട്ടറിമാർ), സി.എസ്. ചന്ദ്രലേഖ (ട്രഷറർ).