കൊല്ലം: ആലപ്പുഴയിൽ നിന്ന് കൊല്ലത്തേക്ക് വണ്ടി കയറുമ്പോൾ അഖിലിന്റെ മനസിലുണ്ടായിരുന്നത് പരിഹസിച്ചവർക്ക് മുമ്പിൽ ഒരു മറുപടി. അഖിൽ നേടി, ട്രിപ്പിൾ ജാസ് വേദിയിൽ എ ഗ്രേഡ് തിളക്കം.
താമരക്കുളം വി.വി.എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാർത്ഥി അഖിൽ കൃഷ്ണന് സംസ്ഥാന കലോത്സവത്തിൽ ഇത്തവണ എത്തിയത് അപ്പീൽ വഴിയായിരുന്നു. കഴിഞ്ഞ സംസ്ഥാന കലോത്സവത്തിൽ ട്രിപ്പിൾ ജാസിന് എ ഗ്രേഡ് നേടിയ രണ്ട് പേരിൽ ഒരാൾ അഖിലായിരുന്നു.വിദേശത്തുള്ള അച്ഛൻ അനിലും അമ്മ സ്മിതയും സഹോദരൻ അതുലും നൽകിയ പിന്തുണയും ഗുരുവായ ജോബിൻ സമുദ്രയയുടെ അനുഗ്രഹമാണ് അഖിലിന്റെ നേട്ടത്തിന്റെ ബലം.