ksta
കെ.എസ്.ടി​.എ

പറവൂർ: മതനിരപേക്ഷ വിദ്യാഭ്യാസം സംരക്ഷിക്കണമെന്നും രാജ്യത്തിന്റെ ബഹുസ്വരത ഉറപ്പാക്കണമെന്നും നവകേരളത്തിന് കുതിപ്പേകാൻ രംഗത്തിറങ്ങണമെന്നും 33ാ-മത് കെ.എസ്.ടി.എ ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ദേശീയ വിദ്യാഭ്യാസ നയം 2020 പിൻവലിക്കുക, കേരളത്തോടുള്ള കേന്ദ്ര അവഗണനയ്ക്കെതിരെ യോജിച്ച പോരാട്ടത്തിന് അണിനിരക്കുക, സംസ്ഥാന ജീവനക്കാർ, അദ്ധ്യാപകർ എന്നിവരുടെ ക്ഷാമബത്തയും, ശമ്പള കുടിശികയും അനുവദിക്കുക, സ്കൂൾ ഉച്ചഭക്ഷണ തുക കാലാനുസൃതമായി വർദ്ധിപ്പിച്ച് യഥാസമയം വിതരണം ചെയ്യുക, പാചകത്തൊഴിലാളികളുടെ വേതനം വർദ്ധിപ്പിക്കുക, പി.എഫ്.ആർ.ഡി.എ നിയമം പിൻവലിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുക, എയ്ഡഡ് സ്കൂൾ അദ്ധ്യാപക നിയമനങ്ങൾ പി.എസ്.സിക്ക് വിടുക, മാനേജർമാരുടെ ശിക്ഷാധികാരം എടുത്തു കളയുക എന്നീ പതിമൂന്ന് പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു. ഭാരവാഹികൾ ജി. ആനന്ദകുമാർ (പ്രസിഡന്റ്), ഏലിയാസ് മാത്യു (സെക്രട്ടറി), പി.എം. ഷൈനി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.