പറവൂർ: വടക്കേക്കര പഞ്ചായത്തിലെ ഒമ്പതാം വാർ‌‌ഡിൽ നിർമ്മിച്ച എൻ.എച്ച് 17 - ഒ.എൽ.എച്ച് റോഡിന്റെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവഹിച്ചു. പഞ്ചായത്ത് പ്രസി‌ന്റ് രശ്മി അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്. സനീഷ്, സൈബ സജീവ്, എ.ഡി. ദിലീപ്കുമാർ, ടി.എ. നവാസ്, എം.ഡി. മധുലാൽ, പി.എസ്. രഞ്ജിത്ത്, അനിൽ ഏലിയാസ് തുടങ്ങിയവർ പങ്കെടുത്തു.