പറവൂർ: സംസ്ഥാന ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന മൂന്നാം സംസ്ഥാന നാടകോത്സവം 29,30,31തീയതികളിൽ പറവൂരിൽ നടക്കും. നാടകോത്സവത്തിന്റെ ലോഗോ സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. കെ.വി. കുഞ്ഞിക്കൃഷ്ണൻ പ്രകാശിപ്പിച്ചു. സംസ്ഥാന കൗൺസിൽ അംഗം അഡ്വ. യേശുദാസ് പറപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. നടൻ ബിജു ജയാനന്ദൻ മുഖ്യാതിഥിയായി. എം.ആർ. സുരേന്ദ്രൻ, പി. തമ്പാൻ, അഡ്വ. മോഹനചന്ദ്രൻ, ഷെറീന ബഷീർ, ജിത്കുമാർ ഗോതുരുത്ത്, ടി.വി. ഷൈവിൻ തുടങ്ങിയവർ സംസാരിച്ചു.