kanam-tribute
ജോയിന്റ് കൗൺസിൽ എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കാനം രാജേന്ദ്രൻ അനുസ്മരണ പരിപാടിയിൽ എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് എൻ. അരുൺ മുഖ്യ പ്രഭാഷണം നടത്തുന്നു

കൊച്ചി: അസംഘടിത - സംഘടിത തൊഴിലാളികളുടെയും ജീവനക്കാരുടെയും ശാക്തീകരണത്തിനും അവകാശസംരക്ഷണത്തിനും കരുത്തുറ്റ സംഭാവന നൽകിയ നേതാവായിരുന്നു കാനം രാജേന്ദ്രനെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് എൻ. അരുൺ പറഞ്ഞു. ജോയിന്റ് കൗൺസിൽ എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കാനം അനുസ്മരണ പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജോയിന്റ് കൗൺസിൽ ജില്ലാ പ്രസിഡന്റ് എം.എ. അനൂപ് അദ്ധ്യക്ഷത വഹിച്ചു.

സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.സി. ഗംഗാധരൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. നേതാക്കളായ ബിന്ദു രാജൻ, സി.എ. അനീഷ്, എസ്.കെ.എം ബഷീർ, പി.എ. രാജീവ് എന്നിവർ പ്രസംഗിച്ചു. ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി ഹുസൈൻ പതുവന സ്വാഗതവും സിറ്റി മേഖലാ പ്രസിഡന്റ്

പി. ബിജു നന്ദിയും പറഞ്ഞു.