പറവൂർ: ചേന്ദമംഗലം പഞ്ചായത്തിലെ ആറാം വാർഡിൽ ബ്രൈറ്റ് റോഡിന് 6.06 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അറിയിച്ചു. എം.എൽ.എയുടെ പ്രത്യേക വികസന ഫണ്ടിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചത്. ബ്ളോക്ക് പഞ്ചായത്ത് അസി. എക്സിക്യുട്ടീവ് എൻജിനിയർക്കാണ് നിർമ്മാണ ചുമതല.