കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്ത് വാർഷിക പദ്ധതി പ്രകാരമുള്ള ഓട്ടോറിക്ഷ വിതരണോദ്ഘാടനം ആന്റണി ജോൺ എം.എൽ.എ നിർവഹിച്ചു. പ്രസിഡന്റ് പി.എം. മജീദ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പരിധിയിലെ 13 കുടുംബങ്ങൾക്കാണ് ആദ്യഘട്ടത്തിൽ ഓട്ടോറിക്ഷകൾ വിതരണം ചെയ്തത്. വൈസ് പ്രസിഡന്റ് ശോഭ വിനയൻ, ജില്ലാ പഞ്ചായത്ത് അംഗം റഷീദ സലീം, എം.എം. അലി, മൃദുല ജനാർദ്ദനൻ, എൻ. ബി. ജമാൽ, അനു വിജയനാഥ്, പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു