കിഴക്കമ്പലം: കുന്നത്തുനാട് പഞ്ചായത്ത് 12ാം വാർഡിലെ വനിതാ കൂട്ടായ്മ നടത്തിയ ജൈവ പച്ചക്കറിക്കൃഷിയുടെ വിളവെടുപ്പ് പഞ്ചായത്ത് അംഗം നിസാർ ഇബ്രാഹിം നിർവഹിച്ചു. കദീജ വീരാൻ, കാർത്യായനി, ജമീല ഇല്യാസ് എന്നിവരാണ് കഴിഞ്ഞ മൂന്നു വർഷത്തോളമായി രണ്ടര ഏക്കറിൽ ജൈവ പച്ചക്കറിക്കൃഷി ചെയ്യുന്നത്. പയർ, കൂർക്ക, വ്യത്യസ്ത ഇനം ചീരകൾ, കാബേജ്, വെണ്ടക്ക, വഴുതനങ്ങ, പയർ, പടവലം, പീച്ചിങ്ങ, കോളിഫ്‌ളവർ തുടങ്ങിയവ ഇവരുടെ കൃഷിത്തോട്ടത്തിൽ വിളയുന്നു.