കോലഞ്ചേരി: കുന്നത്തുനാട്ടിലെ യൂത്ത് കോൺഗ്രസ് ഭാരവാഹികൾ ചുമതലയേറ്റു.

നിയോജകമണ്ഡലം പ്രസിഡന്റ് ജൈസൽ ജബ്ബാറും സഹ ഭാരവാഹികളുമാണ് ചുമതലയേ​റ്റത്. ഡി.സി.സി ജില്ലാ ജനറൽ സെക്രട്ടറി എം.പി. രാജൻ ഉദ്ഘാടനം ചെയ്തു. പ്രദീപ് നെല്ലിക്കുന്നത്ത് അദ്ധ്യക്ഷനായി. കോൺഗ്രസ് പട്ടിമറ്റം ബ്ളോക്ക് പ്രസിഡന്റ് കെ.വി. എൽദോ, പോൾസൺ പീറ്റർ, അനി ബെൻ കുന്നത്ത്, അരുൺ വാസു, എം.ടി. ജോയ്, സി.പി. ജോയ്, സുജിത് പോൾ, എസ്. ശ്രീനാഥ്, കെ.കെ. രമേശൻ, ഹനീഫ കുഴിപ്പിള്ളി, ജോളി ബേബി, ഷൈജ അനിൽ, ലിസി അലക്‌സ് എന്നിവർ സംസാരിച്ചു.