fmm
എഫ്.എം റേഡിയോ സംഗമം

കൊച്ചി: ആകാശവാണി കൊച്ചി എഫ്.എം റേഡിയോ സ്വപ്നക്കൂട് സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ ശബ്ദ കലാകാരന്മാരുടെയും ശ്രോതാക്കളുടെയും സംഗമം സംഘടിപ്പിച്ചു.

ഇടപ്പള്ളി ഐഷ ഹോട്ടലിൽ നടന്ന സംഗമം കൊച്ചി നിലയം പ്രോഗ്രാം മേധാവി ബാലനാരയണൻ ഉദ്ഘാടനം ചെയ്തു. മോഹൻ കല്ലട അദ്ധ്യക്ഷത വഹിച്ചു. ആകാശവാണി മുൻ അസി.ഡയറക്ടർ ഡി. പ്രദിപ് കുമാർ, റെയിൻബോ മുൻ പ്രോഗ്രാം മേധാവികളായ ജി.കെ. ഗീത, അനിത വർമ്മ എന്നിവർ പ്രസംഗിച്ചു. ജോയി തൃശൂർ സ്വാഗതവും പി.കെ. പ്രകാശ് നന്ദിയും പറഞ്ഞു. മൂന്നര പതിറ്റാണ്ട് കാലം ജനഹൃദയങ്ങളിൽ ഇടം പിടിച്ച കൊച്ചി എഫ്.എം 102.3 സൗഹൃദ കൂട്ടായ്മയുടെ സ്‌നേഹോപകാരം ശ്രോതാക്കൾ കൊച്ചി നിലയത്തിന് നൽകി.