പറവൂർ: എസ്.എൻ.ഡി.പി യോഗത്തിന്റെ 121-ാമത് സ്ഥാപകദിനം പറവൂർ യൂണിയന്റെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. സമ്മേളനം യോഗം കൗൺസിലർ ഇ.എസ്. ഷീബ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഹരി വിജയൻ, വൈസ് പ്രസിഡന്റ് ഷൈജു മനയ്ക്കപ്പടി, യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ ഡി. ബാബു, യൂണിയൻ കൗൺസിലർമാരായ ഡി. പ്രസന്നകുമാർ, കണ്ണൻ കൂട്ടുകാട്, കെ.ബി. സുഭാഷ്, ടി.എം. ദിലീപ്, വി.എൻ. നാഗേഷ്, ടി.പി. കൃഷ്ണൻ എന്നിവർ സംസാരിച്ചു.