ആലുവ: തോട്ടുമുഖത്ത് മദ്യലഹരിയിൽ കാർ മൂന്ന് വാഹനങ്ങളിൽ ഇടിച്ചതിനെത്തുടർന്ന് നാട്ടുകാർ തടഞ്ഞുവച്ച് പൊലീസിന് കൈമാറിയ പ്രതിയെ എഫ്.ഐ.ആറിൽ അജ്ഞാനെന്ന് രേഖപ്പെടുത്തിയെന്ന് ആക്ഷേപം.

ഞായറാഴ്ച വൈകിട്ട് അഞ്ചോടെ പെരുമ്പാവൂർ ഭാഗത്ത് നിന്നെത്തിയ വാഗണർ കാറാണ് അപകടമുണ്ടാക്കിയത്. എതിർദിശയിൽനിന്നെത്തിയ മറ്റ് രണ്ട് കാറുകളിലും ഒരു ഓട്ടോറിക്ഷയിലുമാണ് ഇടിച്ചത്. നാട്ടുകാരും അപകടത്തിൽപ്പെട്ട മറ്റ് വാഹനങ്ങളിലെ ഡ്രൈവർമാരും ഇയാളെ ചോദ്യം ചെയ്തപ്പോൾത്തന്നെ തട്ടിക്കയറി. തുടർന്ന് ആലുവ പൊലീസിനെ വിളിച്ചുവരുത്തി കൈമാറുകയായിരുന്നു. ആലുവ പൊലീസ് കേസ് രജിസ്റ്റർ ചെയ്തപ്പോൾ അ‌ജ്ഞാതനെന്ന് രേഖപ്പെടുത്തിയെന്നാണ് ആരോപണം.