bjp
അങ്കമാലി അറബൻ ബാങ്കിനു മുൻപിൽ നടത്തിയ ബി.ജെ.പി പ്രതിഷേധം അഡ്വ.കെ.എസ്.ഷൈജു ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി: അങ്കമാലി അർബൻ സഹകരണ സംഘം തട്ടിപ്പിനെതിരെ ഭാരതീയ ജനതാ പാർട്ടി അങ്കമാലി മണ്ഡലം കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തി. മണ്ഡലം പ്രസിഡന്റ് എൻ.മനോജ് അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലാ സെക്രട്ടറി അഡ്വ. കെ.എസ് ഷൈജു ധർണ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി വി. കെ. ബസിത്ത് കുമാർ അങ്കമാലി നഗരസഭ കൗൺസിലർമാരായ സന്ദീപ് ശങ്കർ , എ.വി രഘു കർഷമോർച്ച ജില്ലാ ജനറൽ സെക്രട്ടറി സി.എം ബിജു സംസ്ഥാന കൗൺസിൽ അംഗം എം. എൻ. ഗോപി , ഷിജ സതീഷ് , രാഹുൽ പാറക്കടവ് ,സലീഷ് ചെമ്മണ്ടൂർ, കെ.ടി ഷാജി, കെ.വി ബിന്ദു ,അഡ്വ.സുഭാഷ് തുടങ്ങിയ സംസാരിച്ചു.