കോലഞ്ചേരി: പുതൃക്ക പഞ്ചായത്തിലെ നിർധന കുടുംബത്തിന് കോലഞ്ചേരി റെഡ് ക്രോസ് യൂണി​റ്റിന്റെ നേതൃത്വത്തിൽ വീട് പൂർത്തീകരിച്ച് നൽകി. വാടകവീട്ടിൽ കഴിഞ്ഞിരുന്ന അമ്മയും മകനും അടങ്ങുന്ന കുടുംബത്തിനായാണ് കടയിരുപ്പ് സിന്തൈറ്റിന്റെ സഹകരണത്തോടെ വീ‌ടു നിർമ്മാണം പൂർത്തിയാക്കിയത്. സിന്തൈ​റ്റ് ഇൻഡസ്ട്രീസ് എം.ഡി ഡോ. വിജു ജേക്കബ് താക്കോൽ കൈമാറി. റെഡ് ക്രോസ് യൂണി​റ്റ് ചെയർമാൻ രഞ്ജിത്ത് പോൾ അദ്ധ്യക്ഷനായി.

വൈസ് ചെയർമാൻ ജിബു തോമസ്, ജെയിംസ് പാറേക്കാട്ടിൽ, അഡ്വ. എം.ജി. ശ്രീജിത്, ജിമ്മി ജോസ്, ലിജോ ജോർജ്, സുജിത് പോൾ, എവിൻ ടി. ജേക്കബ്, പോൾ പി. വർഗീസ്, ബിന്ദു രഞ്ജിത്ത്, സാബു ജോയ്, സിനി സുജിത് എന്നിവർ സംസാരിച്ചു.