sweing
റോട്ടറി തൃപ്പൂണിത്തുറ റോയൽ അട്ടപ്പാടിയിലെ ആദിവാസികൾക്ക് വിവിധ വസ്തുക്കൾ സംഭാവന ചെയ്യുന്നു. വിനോദ് മേനോൻ, അഡ്വ. രാമകൃഷ്ണൻ പോറ്റി, സന്തോഷ്. രാമമൂർത്തി, ബാലൻ രാമചന്ദ്രൻ, നിഷിൽ നായർ, മനോജ് മേനോൻ, രാമചന്ദ്രൻ, ഹരികൃഷ്ണൻ തുടങ്ങിയവർ സമീപം

തൃപ്പൂണിത്തുറ: അട്ടപ്പാടിയിലെ സൈലന്റ് വാലിയിലെ ഉണർവ് ആദിവാസി വനിതാവേദിക്കായി അഞ്ചു തയ്യൽ മെഷീനുകളും അട്ടപ്പാടി ട്രൈബൽ സ്‌പെഷാലിറ്റി ആശുപത്രിക്ക് പ്രസവനന്തര രക്തസ്രവം നിയന്ത്രണ വിധേയമാക്കുന്ന രണ്ടു മെറ്റേണിറ്റി കിട്ടുകളും മുക്കാലിയിലെ ഉണർവ് വായനശാലക്ക് 700 പുസ്തകങ്ങളും റോട്ടറി തൃപ്പൂണിത്തുറ റോയൽ സംഭാവന ചെയ്തു.
സൈലെന്റ് വാലിയിൽ നടന്ന ചടങ്ങിൽ വൈൽഡ് ലൈഫ് വാർഡൻ വിനോദ്, ഭവാനി അസി. വൈൽഡ് ലൈഫ് വാർഡൻ എൻ. ഗണേശൻ എന്നിവർ റോട്ടറി ജി.ജി.ആർ വിനോദ് മേനോനിൽ നിന്ന് ഏറ്റുവാങ്ങി. മെറ്റേണിറ്റി കിറ്റ് കോട്ടത്തറ ആശുപത്രി സൂപ്രണ്ട് ഡോ. പത്മനാഭൻ ഏറ്റുവാങ്ങി. റോട്ടറി പ്രസിഡന്റ് അഡ്വ. രാമകൃഷ്ണൻ പോറ്റി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സന്തോഷ്, ട്രഷറർ രാമമൂർത്തി, മുൻ പ്രസിഡന്റ് ബാലൻ രാമചന്ദ്രൻ, കമ്മ്യൂണിറ്റി ചെയർ നിഷിൽ നായർ, മനോജ് മേനോൻ, രാമചന്ദ്രൻ, ഹരികൃഷ്ണൻ, രാജേഷ്‌കുമാർ അസിസ്റ്റന്റ് ലൈഫ് വാർഡൻ ബലമുരളി എന്നിവർ പങ്കെടുത്തു.