തൃപ്പൂണിത്തുറ: പൂണിത്തുറ വാതക്കാട്ട് ശ്രീ ചന്ദന മാരിയമ്മൻ ക്ഷേത്രത്തിലെ അമ്മൻ കൊട മഹോത്സവത്തിന് ക്ഷേത്രം തന്ത്രി ഏഴികോട് സതീശൻ നമ്പൂതിരിപ്പാടിന്റെ കാർമ്മികത്വത്തിൽ തുടക്കം കുറിച്ചു. ഇന്ന് രാവിലെ 7.30 ന് കൊടിയേറ്റ്, 8 ന് കരകം നിറ, വൈകിട്ട് 6 ന് സ്വര ധാര, തുടർന്ന് തിരുവാതിരകളി. 10ന് വൈകിട്ട് 6.30 ന് ഭജന, തുടർന്ന് ചാക്യാർ കൂത്ത്, 11ന് വൈകിട്ട് 6 ന് ഭക്തി ഗാനമഞ്ജരി, 8 ന് കഥകളി: കിരാതം, 12ന് വൈകിട്ട് 6.30 ന് സംഗീതാർച്ചന, 7.30 ന് കൈകൊട്ടിക്കളി, 13ന് വൈകിട്ട് 6.30 ന് ചിന്ത് പാട്ട്, 14ന് വൈകിട്ട് 6.30 ന് തിരുവാതിര കളി, 15ന് രാവിലെ 7 ന് പൊങ്കാല, വൈകിട്ട് 6.30 ന് ഭക്തി ഗാനങ്ങൾ, രാത്രി 12 ന് കുടിയഴൈപ്പ് പൂജ. 16ന് വൈകിട്ട് 6 ന് താലം വരവ്, രാത്രി 8 ന് സത്യ കരകം നിറ, 12 ന് അഗ്നി പ്രവേശം. 17ന് രാവിലെ 8 ന് വിൽപ്പാട്ട്, 10.30 ന് ഗുരുതി പൂജ, 11.30 ന് മഞ്ഞൾ നീരാട്ട്, 12.30 ന് അന്നദാനം, 12 ന് കരകം ചെരിയൽ. 23ന് ഏഴാം ഗുരുതി.