 
കുമ്പളങ്ങി: എസ്.എൻ.ഡി.പി യോഗം കുമ്പളങ്ങി സെൻട്രൽ ശാഖയിലെ ഗുരുകൃപ പ്രാർത്ഥന കുടുംബ യൂണിറ്റിന്റെ 23-ാം വാർഷികവും കുടുംബസംഗമവും കുന്നേൽ ഗോപിയുടെ വസതിയിൽ ചേർന്നു.
ശാഖ പ്രസിഡന്റ് എൻ.എസ്. സുമേഷ് അദ്ധ്യക്ഷത വഹിച്ചു. യോഗം ഡയറക്ടർ ബോർഡ് അംഗം സി.കെ. ടെൽഫി ദീപപ്രകാശനം നടത്തി. വനിതാസംഘം വൈസ് പ്രസിഡന്റ് ബീനാ ടെൽഫി, കുടുംബ യൂണിറ്റിലെ മുതിർന്ന അംഗം കൗസല്യ പ്രഭാകരനെ ആദരിച്ചു. കേരളകൗമുദി സർക്കുലേേഷൻ മാനേജർ വി. പുഷ്‌കരൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് സി.പി. കിഷോർ, കൗൺസിലർ ഇ.വി. സത്യൻ, ശാഖാ സെക്രട്ടറി പ്രദീപ് മാവുങ്കൽ, സീന സത്യശീലൻ, സീന ഷിജിൽ, സുമ രാജാറാം, രാജേശ്വരി എന്നിവർ പ്രസംഗിച്ചു. ജിഷ ബിനീഷ് സ്വാഗതവും ഓമന മോഹനൻ നന്ദിയും പറഞ്ഞു.