1
ടോയ്ലെറ്റ് ഫാ. ആൻ്റണി അഞ്ച് തൈക്കൽ ഉദ്ഘാടനം ചെയ്യുന്നു

തോപ്പുംപടി: കെ. ജെ. മാക്സി എം.എൽ.എയുടെ ഫണ്ടിൽ നിന്നും അനുവദിച്ച 10 ലക്ഷം രൂപ വിനിയോഗിച്ച് പള്ളുരുത്തി സെന്റ്.സെബാസ്റ്റ്യൻസ് എൽ. പി സ്കൂളിൽ നിർമ്മിച്ച ടോയ്‌ലറ്റ് ബ്ലോക്കിന്റെ ഉദ്ഘാടന കർമ്മം കൊച്ചി രൂപത കോർപ്പറേറ്റ് എഡ്യുക്കേഷൻ ഏജൻസി ജനറൽ മാനേജർ ഫാ. ആന്റണി അഞ്ചുതൈക്കൽ നിർവഹിച്ചു. കെ. ജെ. മാക്സി എം.എൽ.എ മുഖ്യാതിഥിയായി. പ്രധാന അദ്ധ്യാപിക ഇ. ആർ. ഹെർമിലാൻഡ് സ്വാഗതം പറഞ്ഞു. ഡിവിഷൻ കൗൺസിലർ ഷീബ ഡുറോം, എ. ഇ. ഒ എൻ . സുധ, ഫാ. ടോമി ചമ്പക്കാട്ട്, പ്രധാന അദ്ധ്യാപകരായ സ്മിത അലോഷ്യസ്,മേരി ആൻ പ്രീതി, അസി എൻജിനീയർ ലിസമ്മ ജോർജ്, സ്കൂൾ വികസന സമിതി കൺവീനർ കെ. പി പ്രതാപൻ, ഷിബു ടി. കെ, റിൻസൺ, ലിതാ ആൻഡ്രൂസ് എന്നിവർ സംസാരിച്ചു.