asisi
കാക്കനാട് ഫ്രാൻസിസ് അസീസി പള്ളിയിൽ ഏകീകൃത കുർബാന സംബന്ധിച്ചുണ്ടായ തർക്കം

കൊച്ചി: കാക്കനാട് ഫ്രാൻസിസ് അസിസി പള്ളിയിൽ ഏകീകൃത കുർബാന സംബന്ധിച്ച തർക്കം സംഘർഷത്തിൽ കലാശിച്ചു. വികാരി ഫാ. ആന്റണി മാങ്കുറിയിലിനെ വിശ്വാസികൾ ഉപരോധിച്ചതിനെത്തുടർന്ന് പൊലീസ് സംരക്ഷണയിൽ കുർബാന അർപ്പിച്ചു.

പൊലീസും വിശ്വാസികളുമായി ചർച്ചനടത്തിയെങ്കിലും തീരുമാനമായില്ല. വീണ്ടും ഏകീകൃത കുർബാന അർപ്പിക്കാൻ ശ്രമിച്ചാൽ ഉപരോധിക്കുമെന്ന് അൽമായ മുന്നേറ്റം ഭാരവാഹികൾ പറഞ്ഞു.