shibi
ഷിബി പി. വർഗീസ്

കോലഞ്ചേരി: കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്കൂട്ടർ യാത്രക്കാരി മരിച്ചു. വളയൻചിറങ്ങര പേമാക്കിൽ എൽദോയുടെ ഭാര്യ ഷിബി പി. വർഗീസാണ് (46) മരിച്ചത്. കോലഞ്ചേരി മെഡിക്കൽ കോളേജിലെ നഴ്‌സാണ്. തട്ടാംമുഗളിൽ കഴിഞ്ഞ രണ്ടാംതീയതിയായിരുന്നു അപകടം. കോലഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലിക്കെ ഇന്നലെയാണ് മരിച്ചത്.

മക്കൾ: പോൾ (ഓസ്‌ട്രേലിയ), എലിസബത്ത്. സംസ്‌കാരം ഇന്ന് വൈകിട്ട് 3.30ന് വളയൻചിറങ്ങര സെന്റ് പിറ്റേഴ്‌സ് ആൻഡ് സെന്റ്‌പോൾസ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ.