കളമശേരി : സഹകാര്യം കമ്മ്യൂണിക്കേഷൻസ് ആൻഡ് സർവിസ്‌സ് പഠനവിഭാഗം സഹകരണ ജീവനക്കാർക്കും ഭരണസമിതി അംഗങ്ങൾക്കുമായി മൂന്നാറിൽ രണ്ട് ദിവസത്തെ സ്റ്റഡി പ്രോഗ്രാം സംഘടിപ്പിക്കും . മൂന്നാറിലെ മാക്സി മൂന്നാർ ടി ആൻഡ് യു ലെഷർ ഹോട്ടലിലാണ് ക്ളാസ് . സഹകരണ
സ്ഥാപനങ്ങളുടെ ലാഭകരമായ പ്രവർത്തനം ഉറപ്പാക്കൽ , സഹകരണ സ്ഥാപനങ്ങൾക്ക് ആരംഭിക്കാവുന്ന സംരഭങ്ങൾ , സഹകരണ ജീവക്കാരുടെ സേവന വേതന വ്യവസ്ഥകൾ എന്നിവ ചർച്ച ചെയ്യും. എ .സി.എസ്. ടി .ഐ മുൻ ഡയറക്ടർ ഡോ. എം .രാമനുണ്ണി ,സംരംഭക വിദഗ്ദ്ധൻ ടി .എസ് .ചന്ദ്രൻ ,മുൻ സഹകരണ ജോയിന്റ് ഡയറക്റ്റർ എം. ഡി. രഘു ,മുപ്പത്തടം സഹകരണ ബാങ്ക് സെക്രട്ടറി പി .എച്ച് സാബു എന്നിവർ ക്ലാസെടുക്കും. വിവരങ്ങൾക്ക്: 9605890002