കളമശേരി : കളമശരി എം.എൽ.എയും മന്ത്രിയുമായ പി. രാജീവിന്റെ നേതൃത്വത്തിൽ നടപ്പാക്കിവരുന്ന ഒപ്പം സൂപ്പർ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പിന്റെ സംഘാടകസമിതി രൂപീകരണ യോഗം നടന്നു. മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്‌തു .നഗരസഭാ ചെയർമാൻ എ.ഡി. സുജിൽ അദ്ധ്യക്ഷനായി. ഏലൂർ ഗാർഡിയൻ എയ്ഞ്ചൽ സ്കൂളിൽ ഫെബ്രുവരി 18 നാണ് ക്യാമ്പ് .സംഘാടകസമിതി ചെയർമാനായി എ .ഡി .സുജിലിനെയും കൺവീനറായി എ.ആർ. രഞ്ജിത്തിനെയും തിരഞ്ഞെടുത്തു.