തൃപ്പൂണിത്തുറ: ആരോഗ്യകരമായ ജീവിതത്തിന് ഓട്ടം ശീലമാക്കൂ എന്ന സന്ദേശവുമായി വടവുകോട് പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത് അസൻഡ് റണ്ണേഴ്സുമായി സഹകരിച്ച് ഗവ. യു.പി സ്കൂൾ പുറ്റുമാനൂരിന് വേണ്ടി 9-ാമത് റിപ്പബ്ലിക്ഡേ റൺ സംഘടിപ്പിക്കും.
ജനുവരി 26 ന് രാവിലെ 5.30 ന് പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ ഫ്ലാഗ് ഓഫ് ചെയ്യും. വിദ്യാലയത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സമാഹരണം ലക്ഷ്യമിട്ട് നടത്തുന്ന റിപ്പബ്ലിക്ഡേ റണിൽ ഹാഫ് മാരത്തൺ (21.1 കി.മീറ്റർ), 10 കി.മീറ്റർ, 5 കി.മീറ്റർ, ഫാമിലി ഫൺറൺ എന്നീ വിഭാഗങ്ങളായി നടത്തും.