മൂവാറ്റുപുഴ: മൂവാറ്റുപുഴ ശ്രീനാരായണ കോളേജ് ഒഫ് എജ്യൂക്കേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രൊഫ. എ . സുകുമാരൻ നായർ അനുസ്മരണ യോഗം എം. ജി. യൂണിവേഴ്സിറ്റി സ്കൂൾ ഒഫ് പെഡഗോഗിക്കൽ സയൻസ് മുൻ മേധാവിയും ശ്രീനാരായണ സ്ക്കൂൾ ഒഫ് എഡ്യുക്കേഷൻ കോളേജ് പ്രിൻസിപ്പലുമായ പ്രൊഫ. പി. ജെ ജേക്കബ് അനുസ്മരണ പ്രഭാഷണം നടത്തി ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എഡ്യുക്കേഷൻ ഡയറക്ടറായിരുന്നപ്പോൾ കേരളത്തിലെ സ്കൂൾ വിദ്യാഭ്യാസത്തിനും എം.ജി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ എന്ന നിലയിൽ നൽകിയ നിരവധി സംഭാവനകൾ നൽകിയിരുന്നു. അദ്ധ്യാപക വിദ്യാഭ്യാസത്തിൽ നിരവധി ഗവേഷകരെ സൃഷ്ടിക്കാനും അതുവഴി കേരള വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ ഉയർത്താനും സുകുമാരൻ നായർക്ക് സാധിച്ചതായും അനുസ്മരണ പ്രഭാഷണത്തിൽ പി.ജെ. ജേക്കബ് പറഞ്ഞു. ഐക്യുഎസി കോഓഡിനേറ്റർ ഡോ. ഉഷ പാർവതി അദ്ധ്യക്ഷത വഹിച്ചു. ഡോ സിജിമോൾ എസ്.സ്വാഗതവും അനിഷ് പി.ചിറയ്ക്കൽ നന്ദിയും പറഞ്ഞു.