മൂവാറ്റുപുഴ: കിഴക്കേക്കര ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ മകരവിളക്ക് മഹോത്സവം 11ന് തുടങ്ങി 15ന് സമാപിക്കും.എല്ലാ ദിവസവും രാവിലെ 5ന് ഗണപതി ഹോമം, 6ന് അഭിഷേകം,7.30ന് ഉഷപൂജ, 9ന് ശ്രീഭൂതനാഥോഉപഖ്യാന പാരായണം, ഉച്ചക്ക് 1ന് അന്നദാനം, വൈകിട്ട് 6.30ന് ചുറ്റുവിളക്ക് ദീപാരാധന, രാത്രി 7.30ന് പുഷ്പാഭിഷേകം, 8ന് അത്താഴപൂജ, 8.30ന് കളമെഴുത്തും പാട്ടും.13ന് രാത്രി 7.30ന് നൃത്തനൃത്തങ്ങൾ. 14ന് രാത്രി 7.30ന് കൈതാരം വിനോദ് കുമാർ അവതരിപ്പിക്കുന്ന കഥൈപ്രസംഗം. 15ന് വൈകിട്ട്4.30ന് കാഴ്ചശ്രീബലി, രാത്രി 8.30ന് തിരുവന്തപുരം കലാക്ഷേത്രയുടെ ശ്രീകൃഷ്ണഭാരതം നൃത്തനാടകം - ബാലെ.