തൃപ്പൂണിത്തുറ: ഉദയംപേരൂർ മത്സ്യഭവനിൽ ഉൾപ്പെട്ട മണകുന്നം മത്സ്യ ഗ്രാമത്തിൽ ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന 2024 ലെ സമ്പാദ്യ സമാശ്വാസ പദ്ധതി വിഹിതത്തിന്റെ ഒന്നാം ഗഡുവായ 500 രൂപ 15 മുതൽ സ്വീകരിക്കും.
15 ന് രാവിലെ 10 മുതൽ 1 വരെ ചമ്പക്കര ശ്രീകൃഷ്ണപുരം ശ്രീധർമ്മപ്രകാശിനി യോഗത്തിലും 16 ന് രാവിലെ 11 മുതൽ 2 വരെ പിറവം സിവിൽ സ്റ്റേഷനിലും (മത്സ്യഫെഡ് സംഘം ഓഫീസ്) 18 ന് രാവിലെ 10.30 മുതൽ 4 വരെ തണ്ടാശ്ശേരി ശ്രീഭദ്ര ആഡിറ്റോറിയത്തിലും 20 ന് രാവിലെ 10.30 മുതൽ 4 വരെ ജ്ഞാനദായിനി വായനശാലയിലും 23 ന് രാവിലെ 10.30 മുതൽ 4 വരെ പനച്ചിക്കൽ ലാൻഡിംഗ് സെന്ററിലും 25 ന് രാവിലെ 10.30 മുതൽ 4 വരെ ഉള്ളാടൻവെളി സംഘത്തിലും തുക സ്വീകരിക്കും.
മറ്റ് സ്‌ഥലങ്ങളിൽ എത്തി അടക്കാൻ സാധിക്കാത്തവർക്ക് 30 ന് രാവിലെ 11 മുതൽ ഉച്ചക്ക് 3 വരെ ഉദയംപേരൂർ മത്സ്യഭവനിൽ തുക അടയ്ക്കാം. പൂരിപ്പിച്ച അപേക്ഷ ഫോറം, ക്ഷേമനിധി പാസ്ബുക്കിന്റെ 2023 വിഹിതം അടച്ച പേജ്, അതിന്റെ പകർപ്പ്, ക്ഷേമനിധി പാസ്ബുക്ക് (ഒറിജിനൽ), ആധാർ കാർഡിന്റെ പകർപ്പ്, ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ്, കുടുംബത്തിലെ എല്ലാവരുടെയും പേരുള്ള പേജ് ചേർത്ത റേഷൻ കാർഡിന്റെ പകർപ്പ്, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ എന്നീ രേഖകൾ അപേക്ഷകർ നേരിട്ട് ഹാജരാക്കണമെന്ന് ഫിഷറീസ് എക്‌സ്റ്റൻഷൻ ഓഫീസർ അറിയിച്ചു.