bose

തേവര: സാമൂഹ്യപ്രവർത്തകനും എസ്.എൻ.ഡി.പി യോഗം പച്ചാളം ശാഖാ പ്രസിഡന്റുമായ ഡോ.എ.കെ. ബോസിനെ മട്ടമ്മൽ ഫാമിലി അസോസിയേഷൻ ആദരിച്ചു. അസോസിയേഷൻ വാർഷികയോഗത്തിൽ മുഖ്യരക്ഷാധികാരി എം.എ. കമലാക്ഷൻ വൈദ്യർ പൊന്നാട അണിയിച്ചു.

സെക്രട്ടറി അഡ്വ.എം.കെ. രാധാകൃഷ്ണൻ, കനകം, സുലോചന, എം.ജി. സന്തോഷ് കുമാർ, കെ.ജി. സാജു, എം.കെ. ഗോപിനാഥൻ എന്നിവർ ആശംസകൾ നേർന്നു. എം.ജി. സന്തോഷ് കുമാറിനെ പ്രസിഡന്റായും എം.കെ. സച്ചിതാനന്ദന സെക്രട്ടറിയായും തിരഞ്ഞെടുത്തു.