samreen

കൊച്ചി: പീഡിയാട്രിക് എമർജൻസി മെഡിസിൻ ഡി.എം പരീക്ഷയിൽ ആലുവ സ്വദേശിനി ഡോ. സമ്രീൻ യൂസഫ് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) നിന്ന് ഒന്നാം റാങ്ക് നേടി.

റായ്പൂരിലെ എയിംസിൽ മാത്രമാണ് കുട്ടികളുടെ അടിയന്തര ചികിത്സ സംബന്ധിച്ച് ഡി.എം കോഴ്സുള്ളത്. ഈ ബിരുദം നേടുന്ന ആദ്യ മലയാളിയും രാജ്യത്തെ രണ്ടാമത്തെ വ്യക്തിയുമാണ് ഡോ. സമ്രീൻ. തെറാസിക് സർജൻ (സൺറൈസ് ഹോസ്പിറ്റൽ) ഡോ. നാസർ യൂസഫിന്റെയും നർഗീസിന്റെയും മകളാണ്. മൈസൂരിലെ ഗവ. മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസും റായ്പൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ നിന്ന് എം.ഡിയും (പീഡിയാട്രിക്‌സ്) പൂർത്തിയാക്കിയിട്ടുണ്ട്.