
മരട് : മരട് നഗരസഭ 2024-25 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് നഗരസഭാ തല ഭിന്നശേഷി വാർഡ് സഭ നടന്നു. ചെയർമാൻ ആൻറണി ആശാം പറമ്പിൽ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ അഡ്വ. രശ്മി സനിൽ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ റിയാസ് കെ. മുഹമ്മദ്,ശോഭ ചന്ദ്രൻ ബേബി പോൾ , ഐ.സി.ഡി.എസ് സൂപ്പർവൈസർ ഫെമിത പദ്ധതി വിശദീകരിച്ചു. കൗൺസിലർമാരായ സി.ആർ. ഷാനവാസ്, പി.ഡി.രാജേഷ് ,പത്മപ്രിയ വിനോദ്, മോളി ഡെന്നി , മിനി ഷാജി, ശാലിനി അനിൽരാജ്, ദിഷ പ്രതാപൻ , നഗരസഭാ സെക്രട്ടറി നാസിം ഇ. ശ്രുതി മെറിൻ എന്നിവർ പ്രസംഗിച്ചു.