guruprasadm
ചെറായി എലിഞ്ഞാംകുളം ഗുരുപ്രസാദം കുടുംബയൂണിറ്റ് 16-ാം വാര്‍ഷികത്തില്‍ വൈപ്പിന്‍ എസ്.എന്‍.ഡി.പി. യൂണിയന്‍ സെക്രട്ടറി ടി.ബി. ജോഷി ചൈനീസ് കുംഫു അദ്ധ്യാപകന്‍ പി.എന്‍.ബോസിനെ ഉപഹാരം നല്‍കി അനുമോദിച്ചു.

വൈപ്പിൻ: ചെറായി എലിഞ്ഞാംകുളം ഗുരുപ്രസാദം കുടുംബയൂണിറ്റ് 16ാം വാർഷികം എസ്.എൻ.ഡി.പി. യോഗം വൈപ്പിൻ യൂണിയൻ സെക്രട്ടറി ടി.ബി. ജോഷി ഉദ്ഘാടനം ചെയ്തു. ചെറായി നോർത്ത് ശാഖാ സെക്രട്ടറി കെ.കെ. രത്‌നൻ അദ്ധ്യക്ഷത വഹിച്ചു. യോഗം ബോർഡ് മെമ്പർ കെ.പി. ഗോപാലകൃഷ്ണൻ, കൺവീനർ ബീന സുനിൽ, ജോ.കൺവീനർ ഷബിത സാബു, കെ.ആർ.മോഹനൻ എന്നിവർ സംസാരി​ച്ചു.
ചൈനീസ് കുംഫു അദ്ധ്യാപകൻ പി.എൻ.ബോസ്, ബ്ലാക്ക് ബെൽട്ട് നേടിയ തൻവിക ബിനോയ്, ജില്ലാഉപജില്ലാ സ്‌കൂൾ കലോത്സവങ്ങളിൽ എ. ഗ്രേഡ് നേടിയ വിദ്യാർത്ഥികൾ എന്നിവരെ ഉപഹാരം നൽകി അനുമോദിച്ചു.
ഭാരവാഹികളായി ബീന സുനിൽ (കൺവീനർ), ഷബിത സാബു (ജോ.കൺവീനർ) എന്നിവരെ തി​രഞ്ഞെടുത്തു.