വൈപ്പിൻ: പുനർനിർമ്മാണത്തിനായി ഒന്നര വർഷം മുമ്പ് കുത്തിപ്പൊളിച്ചിട്ടിരിക്കുന്ന ഞാറക്കൽ പഞ്ചായത്തിലെ 1,13 വാർഡുകളിലൂടെ കടന്നുപോകുന്ന തീരദേശ റോഡ് ഗതാഗതയോഗ്യമാക്കാൻ കോൺഗ്രസ് പ്രക്ഷോഭം നടത്തും.
അടിയന്തിരഘട്ടങ്ങളിൽ ആശുപത്രിയിൽ പോകുന്നതിന് സാദ്ധ്യമല്ലാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. പുനർനിർമ്മാണം എത്രയും വേഗം നടത്തുന്നതിനായി സമരം നടത്താൻ കോൺഗ്രസ് ഞാറക്കൽ മണ്ഡലം കമ്മിറ്റി തീരുമാനിച്ചു.
പ്രസിഡന്റ് ഏ.പി.ലാലു, പി.പി. ഗാന്ധി, പി.വി.എസ്. ദാസൻ, കെ.കെ. രാജു, ജൂഡ് പുളിക്കൽ, മിനി സുദർശനൻ എന്നിവർ സംസാരിച്ചു.