വൈപ്പിൻ: മഹാകവി കുമാരനാശാൻ 100ാം ചരമദിന അനുസ്മരണ സമ്മേളനം 13ന് രാവിലെ 10ന് ചെറായി ശ്രീഗൗരീശ്വര ക്ഷേത്രത്തിലെ ഗുരുമണ്ഡപത്തിൽ ശി​വഗി​രി​ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്യും. ഡോ. രാധാകൃഷ്ണൻ (എസ്.എൻ. കോളേജ്, ചേർത്തല) അദ്ധ്യക്ഷത വഹിക്കും.
സന്യാസിനി മാ നിത്യചേതന, വി.വി. സഭ പ്രസിഡന്റ് വികാസ് മാളിയേക്കൽ, കെ.ആർ. വിനീഷ്, അരുന്ധതി ശശിധരൻ,, മധു, പി.കെ. അയ്യപ്പൻകുട്ടി എന്നിവർ പ്രസംഗിക്കും. സുജാത ടീച്ചർ, പുഷ്പ ദിനകരൻ എന്നവരെ ചടങ്ങിൽ ആദരിക്കും.