വൈപ്പിൻ: കേരള കോ ഓപ്പറേറ്റീവ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ ജില്ലാ കൗൺസിൽ യോഗവും വനിതാ ഫോറം സമ്മേളനവും 18ന് രാവിലെ 10ന് ചെറായി സഹോദരൻ അയ്യപ്പൻ ഓഡിറ്റോറിയത്തിൽ സംസ്ഥാന പ്രസിഡന്റ് എം.സുകുമാരൻ ഉദ്ഘാടനം ചെയ്യും. വനിതാ ഫോറം സമ്മേളനം സംസ്ഥാന ജന. സെക്രട്ടറി മുണ്ടൂർ രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കൺവീനർ എം.ഡി. റോസിലി, അദ്ധ്യക്ഷത വഹിക്കും. എ. ലീലാവതി, എം.എ.ആഷാദേവി തുടങ്ങിയവർ പ്രസംഗിക്കും.