അങ്കമാലി: സ്വാമി വിവേകാനന്ദന്റെ ജന്മദിനത്തിൽ എ.പി. കുര്യൻ പഠനകേന്ദ്രം പ്രഭാഷണം സംഘടിപ്പിക്കും. വിവേകാനന്ദ ചിന്ത :ഇന്നത്തെ ഇന്ത്യ എന്ന വിഷയത്തിലെ പ്രഭാഷണം സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം പി.കെ. പ്രേംനാഥ് ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി രൂപീകരണ യോഗം പഠനകേന്ദ്രം വൈസ് ചെയർമാൻ കെ.എസ്. മൈക്കിൾ ഉദ്ഘാടനം ചെയ്തു. ഐ. പി. ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. രാജു അമ്പാട്ട് , ജോളി പി. ജോസ് എന്നിവർ സംസാരിച്ചു. അഡ്വ. ബിബിൻ വർഗീസ് ചെയർമാനും രാജു അമ്പാട്ട് കൺവീനറുമായി സംഘാടക സമിതി രൂപീകരിച്ചു.