അങ്കമാലി: നിത്യോപയോഗസാധനങ്ങളുടെ അനിയന്ത്രിതമായ വിലക്കയറ്റം തടയുക, റേഷൻകടകളിലും മാവേലി സ്‌റ്റോറുകളിലും സബ്‌സിഡി നിരക്കിൽ ഭക്ഷ്യവസ്തുക്കൾ ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കോൺഗ്രസ് മൂക്കന്നൂർ മണ്ഡലം 49, 51, 56 ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ കോക്കുന്ന് റേഷൻ കടയ്ക്ക് മുമ്പിൽ പ്രതിഷേധ ധർണ നടത്തി. യു. ഡി. എഫ് നിയോജകമണ്ഡലം കൺവീനർ ടി. എം. വർഗീസ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഏല്യാസ് കെ. തരിയൻ അദ്ധ്യക്ഷത വഹിച്ചു. ജെസ്റ്റി ദേവസിക്കുട്ടി എൻ. ഒ. കുരിയാച്ചൻ, സിനി മാത്തച്ചൻ, ടി.വി. സുബ്രൻ, കെ. വി. ജോസഫ്, സൈജു തോമസ്, നസീമ ഔസേഫ്, ലത വിജയൻ, ഷാജ ജോസഫ് എന്നിവർ സംസാരി​ച്ചു.